കൊച്ചി: സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയായി കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. പരീക്ഷയ്ക്കു ശേഷം വെയ്‌റ്റേജ് മാറ്റിയത് നിയമപരമല്ല വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.
കീമിന്റെ പ്രോസ്‌പെക്ടസില്‍ അടക്കം മാറ്റം വരുത്തിത് ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേരള സിലിബസ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി മാര്‍ക്ക് ഏകീകരണം നടപ്പാക്കിയാണ് സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ മാറ്റം പരീക്ഷയ്ക്കു ശേഷമാണ് നടപ്പാക്കിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.