കൊച്ചി : വിവാഹസമയത്തുവധുവിന്ലഭിക്കുന്ന സ്വർണവുംപണവുംസ്ത്രീക്കുള്ള ധനമാണെന്ന്ഹൈക്കോടതി. വധുവിന്ലഭിക്കുന്നസാധനങ്ങൾക്ക്ലിസ്റ്റോരേഖയോഇല്ലാത്തതിനാൽനീതി നിഷേധക്കപ്പെടുന്നുണ്ടെന്നുംഗാർഹികപീഡനപരാതികളുടെയുംസ്ത്രീധനപീഡനപരാതികളുടെയുംവിവാഹമോചനത്തിന്റെയുംഘട്ടത്തിൽഉടമസ്ഥതതെളിയിക്കാനുള്ളപ്രായോഗികബുദ്ധിമുട്ട്മനസിലാക്കികോടതികൾനീതിനടപ്പാക്കണമെന്ന്ജസ്റ്റിസ്ദേവൻരാമചന്ദ്രൻ, ജസ്റ്റിസ്ബി. സ്നേഹലത എന്നിവരുൾപ്പെട്ടഡിവിഷൻബെഞ്ച്ഉത്തരവിട്ടു.
ബന്ധംവേർപിരിഞ്ഞതിന്ശേഷം സ്വർണവും വീട്ടുസാമഗ്രികളുംതിരികെആവശ്യപ്പെട്ടങ്കിലുംഎറണാകുളംകുടുംബകോടതിനിരസിച്ചസാഹചര്യത്തിലാണ്കളമശേരി സ്വദേശിരശ്മിഹൈകോടതിയിൽഎത്തിയത്. ഹർജിക്കാരിക്ക് 59.5 പവൻ സ്വർണമോഇതിന്റെവിപണിവിലയോനല്കാൻകോടതിഭർത്താവിനോട്നിർദേശിച്ചു.
വിവാഹവേളയിൽ സ്വർണവുംപണവും സ്വകാര്യമായികൈമാറുന്നതിനാൽരേഖഉണ്ടാകില്ല. ഈസാഹചര്യംമുതലാക്കിഭർത്താവിന്റെവീട്ടുകാരുംഅത് കൈക്കലാക്കുന്ന അല്ലകേസുകളുമുണ്ടെന്ന്കോടതിപറഞ്ഞു.
സുരക്ഷയെകരുതി സ്വർണവുംപണവുംഭർത്താവിന്റെവീട്ടുകാർസൂക്ഷിക്കുന്നരീതിയുണ്ട്. ഇതോടെ സ്വന്തംആഭരണങ്ങളിൽതൊടാനുള്ളഅവകാശംപോലുംസ്ത്രീയ്ക്ക്നിഷേധിക്കപ്പെടുന്നു.
നിലവിലെസാമൂഹികകുടുംബസാഹചര്യങ്ങളിൽപെൺകുട്ടികൾക്ക്തെളിവ്ഹാജരാക്കാൻകഴിയാറില്ല. അതിനാൽക്രിമിനൽകേസിലെന്നപോലെകർശനമായതെളിവ്ആവശ്യപ്പെടരുത്. നീതിഎന്നത്കർശനനടപടികൾക്ക്അപ്പുറംസത്യത്തിന്റെയുംഅതിന്റെയഥാർത്ഥപശ്ചാത്തലത്തെയുംഅംഗീകരിക്കുന്നതാണ്. വിധിന്യായത്തിൽപറയുന്നു.