/kalakaumudi/media/media_files/2025/12/03/sabarimala-case-2025-12-03-11-12-55.jpg)
കൊച്ചി: ശബരിമല സ്വർണ്ണ മോഷണകേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ആറാഴ്ച നീണ്ട അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ടാകും എസ്‌ഐടി കോടതിയിൽ സമർപ്പിക്കുക.
റിപ്പോർട്ടു പരിഗണിക്കുന്ന കോടതി എന്തു തുടർനടപടികൾ സ്വീകരിക്കും എന്നത് നിർണായകമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയായിരിക്കും കോടതിയെ അറിയിക്കുക.
അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും അടച്ചിട്ട കോടതിമുറിയിൽ എസ്‌ഐടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും.
അതീവ രഹസ്യമായിട്ടാകണം അന്വേഷണം എന്ന് ഹൈക്കോടതി എസ്‌ഐടിക്ക് കർശന നിർദേശം നൽകിയിരുന്നു.
അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോടതി നിർദേശിച്ച ആറാഴ്ച സമയപരിധി ഇന്നവസാനിക്കുകയാണ്.
സ്വര്ണമോഷണ കേസിലെ അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടി കൂടുതൽ സമയം ചോദിച്ചേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
