/kalakaumudi/media/media_files/2025/07/28/nun-mal-2025-07-28-10-09-08.jpg)
ന്യൂഡല്‍ഹി : കന്യാസ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം.സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കന്യസ്ത്രീകളെ ചോദ്യം ചെയ്‌തെന്ന ആക്ഷേപവുമുണ്ട്.ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.പെണ്‍കുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു.ഇതിനിടെ റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു.കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. വിഷയം ഇന്ന് പാര്‍ലമെന്റിലും ഉന്നയിക്കാനുളള നീക്കത്തിലാണു കേരളത്തിലെ എംപിമാര്‍.ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി.കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.