/kalakaumudi/media/media_files/2025/09/15/sureshgopi-2025-09-15-10-50-38.jpg)
തൃശൂർ: തൃശൂർ ചേർപ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകൻറെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തൻറെ ശൈലി അല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഭവന നിർമാണം സംസ്ഥാന വിഷയമാണെന്നും അത്തരം അഭ്യർത്ഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി
.
തൻറെ ശ്രമങ്ങൾ എല്ലായിപ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് ശ്രമം.
അപേക്ഷ നിരസിച്ചുവെന്ന സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് വീട് വാഗ്ദാനം ചെയ്തത് സന്തോഷമുള്ള കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികനാണ് അപേക്ഷയുമായി എത്തിയത്.
കൊച്ചു വേലായുധൻറെ അപേക്ഷ സുരേഷ് ഗോപി നിരസിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവം സുരേഷ്‍ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ അവഹേളിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്നാണ് സിപിഎം പ്രഖ്യാപിച്ചത്.