/kalakaumudi/media/media_files/2025/03/18/8inUjLgBtfxGq0C4Gl36.jpg)
തൃക്കാക്കര: കൊച്ചിയിൽ ആംബുലൻസിന്റെ വഴിമുടക്കിയുള്ള സ്കൂട്ടർ യാത്രയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവതി ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതായി എറണാകുളം ആർ.ടി.ഓ കെ. മനോജ് പറഞ്ഞു. 7000 രൂപ പിഴയും ഈടാക്കി. ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല.കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി മാർഗ്ഗ തടസ്സമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.