/kalakaumudi/media/media_files/2026/02/07/bindhu-rajan-2026-02-07-17-15-20.jpeg)
കൊച്ചി : ഭക്ഷ്യസുരക്ഷാ ഗോഡൗണുകളുടെ നടത്തിപ്പ് ചുമതല പൊതുവിതരണ വകുപ്പിനെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ജോയിൻ്റ് കൗൺസിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസിനു മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന അദ്ധ്യക്ഷനായി. കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ജില്ലാ കമ്മിറ്റിയംഗം എൻ സായികുമാർ സ്വാഗതം പറഞ്ഞു. ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം എം സി ഷൈല, സിവിൽ സ്റ്റേഷൻ മേഖല ജോയിൻ്റ് സെക്രട്ടറി മനോജ് വി.കെ, ജി. ലോലിത, വിബി എലിയാസ്, ഗ്രീഷ്മ പി .ജി, എബിൻ, റ്റി. പി ഷൈലജ, ഗോപാലകൃഷ്ണൻ, രാഹുൽ എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി വിജീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
