/kalakaumudi/media/media_files/2025/09/18/kochi-metro-2025-09-18-12-30-11.jpg)
കൊച്ചി: കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ് ഇന്‍ഫോ പാര്‍ക്ക് ഫേസ്-2 ലേക്ക് നീട്ടുകയും സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു.
കളമശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സര്‍വ്വീസ്.
ഇത് കൂടാതെ കളമശേരിയില്‍ നിന്ന് 7.10 ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 1 ലേക്കും സര്‍വ്വീസുണ്ട്.ഫേസ് -2 ല്‍ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില്‍ ഫേസ് 1 ലേക്കും അവിടെ നിന്ന്് 10.59, 12.44, വൈകിട്ട് 5.30. 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശേരിയിലേക്കും സര്‍വ്വീസുണ്ട്.
വൈകിട്ട് 6.15 ന് ഫേസ് - 2 ൽ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്.
വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐറ്റി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടു വിലേക്കുള്ള ബസ് സര്‍വ്വീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
