കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ആഹ്ലാദ പ്രകടനം നടത്തി.

പെന്‍ഷന്‍നടത്തിപ്പ് ചുമതല കേരള ബാങ്കിന് തന്നെ കൈമാറി ഉത്തരവിറക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് നന്ദിയറിച്ച് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കാക്കനാട്  കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം

author-image
Shyam
New Update
WhatsApp Image 2026-02-18 at 5.28.44 PM

കൊച്ചി : കേരള ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍നടത്തിപ്പ് ചുമതല കേരള ബാങ്കിന് തന്നെ കൈമാറി ഉത്തരവിറക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് നന്ദിയറിച്ച് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കാക്കനാട്  കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി.സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് വഴിയായിരുന്നു  കേരള ബാങ്കില്‍ നിന്നു വിരമിച്ചവരുടെ പെന്‍ഷന്‍ മുമ്പ്  നല്‍കിയിരുന്നത്.നമ്മുടെ പെന്‍ഷന്‍ നമ്മുടെ ബാങ്കിലൂടെ വേണമെന്നാവശ്യം  ഉയര്‍ത്തി കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ദീര്‍ഘ കാലമായി നടത്തിയ  പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്  കെ. വി  പ്രഭാകരമാരാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ സന്തോഷ് അധ്യക്ഷനായി. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ജി.ഷാജി കുമാര്‍ ,എം. എച്ച്  അനില്‍കുമാര്‍ ,സി. കെ അനന്തകൃഷ്ണന്‍  എം. വി മേരി, പി.ജി ഷാജു, കെ .എം പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

kerala bank