/kalakaumudi/media/media_files/jmobpa5cw5M05fzTHjT1.jpg)
കേരള സ്റ്റോറി പോസ്റ്റർ
തിരുവനന്തപുരം: ശക്തമായ എതിർപ്പുകൾക്ക് പിന്നാലെ അവഗണിച്ച് വിവാദ ചലച്ചിത്രമായ കേരള സ്റ്റോറി ഇന്നലെ രാത്രി 8ന് ദൂരദർശൻ സംപ്രേഷണം ചെയ്തു. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉൾപ്പെടെ ചിത്രം സംപ്രേഷണം ചെയ്യരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും കമ്മീഷൻ ഇടപെട്ടില്ല. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു .
ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ തിയറ്ററിൽ റിലീസ് ചെയ്ത സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതിൽ എന്താണു തെറ്റെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൂടിയായ കേന്ദ്രമന്ത്രി വി.മുരളീധരൻ വാദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
