/kalakaumudi/media/media_files/2024/10/28/nmH6oVOCFz2TdGft6xtU.jpg)
കൊച്ചി: സ്‌കൂൾ കായികമേളയ്ക്ക് 12 വിതരണ കേന്ദ്രങ്ങളിലായി ഒരുക്കുന്ന ഭക്ഷണത്തിന് 6 സ്ഥലങ്ങളിലായി അടുക്കള ഒരുങ്ങി. പ്രധാന ഭക്ഷണശാലയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തുള്ള രുചിയിടത്തിനു പുറമെ കളമശേരി ,കടയിരുപ്പ്, പനമ്പിള്ളി നഗർ, കോതമംഗലം, കൊച്ചി വെളി എന്നിവിടങ്ങളിലാണ് അടുക്കള. മഹാരാജാസിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പനമ്പിള്ളി നഗറിൽ സിനിമാ താരം അഭിറാം രാധാകൃഷ്ണൻ കൊച്ചി വെളിയിൽ കെ.ജെ മാക്‌സി എം.എൽ.എ, കോതമംഗലത്ത് ആന്റണി ജോൺ എം.എൽ.എ, കടയിരുപ്പിൽ പി.വി. ശ്രീനിജൻ എം.എൽ.എ, കളമശേരിയിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
