ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : അഭിഭാഷകൻ അറസ്റ്റിൽ.

സിനിമ നടനും സംവിധായകനുമായ ബാലചന്ദ്രനോനെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും,സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതുമായി ബന്ധപ്പെട്ട് കേസിൽ അഭിഭാഷകനും കൊല്ലം കുണ്ടറ സ്വദേശിയെ കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

author-image
Shyam
Updated On
New Update
SANGEETH LOUIS

തൃക്കാക്കര സിനിമ നടനും സംവിധായകനുമായ ബാലചന്ദ്രനോനെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും,സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതുമായി ബന്ധപ്പെട്ട് കേസിൽ അഭിഭാഷകനും പഴയ കാല സിനിമ സംവിധായകനുമായ കൊല്ലം കുണ്ടറ സ്വദേശിയും നിലവിൽ ത്യശൂർ അയ്യന്തോൾ എന്ന പ്രദേശത്തു താമസിക്കുകയായിരുന്ന അഡ്വ സംഗീത് ലൂയിസ് ( 46 ) നെ കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

 നിരവധി കേസുകളിൽ പ്രതിയായ സംഗീതിനെ ദിവസങ്ങളോളം സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് സൈബർ ക്രൈം പോലീസ് അതിസാഹസികമായി ഇന്ന് വെളുപ്പിനു തൃശ്ശൂർ അയ്യന്തോളിൽ നിന്നും പിടികൂടിയത്. 2023 ൽ കുണ്ടറ പോലീസ് കാപ്പാ നിയമ പ്രകാരം പ്രതിയെ റൗഡി ആയി പ്രഖ്യാപിച്ച കരുതൽ തടങ്കൽ പാർപ്പിച്ചിരുന്നതാണ്. ഈ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീറിനെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് കമ്മീഷണർ സുൽഫീക്കർ എസ് ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷമീർഖാൻ പി എ. ഗിരീഷ് കുമാർ, ശ്യാംകുമാർ,നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, ഷറഫുദ്ദീൻ പി എസ്. ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

INFOPARK CYBER POLICE Balachandra Menon