/kalakaumudi/media/media_files/vl83BlO72xbyUIKebeB1.jpeg)
കൊച്ചി : തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി