കങ്ങരപ്പടിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ച് കയറി

അപകടത്തിൽ  സ്കൂട്ടർ യാത്രക്കാരി ആബിദ ക്ക് (47) കാലിനും ഡൈവർ അനിൽ കുമാറിന് തലക്കും പരിക്കേറ്റു

author-image
Shyam Kopparambil
New Update
1

കങ്ങരപ്പടിയിൽ നിയന്ത്രണം വിട്ട മിനിലോറി മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറിയ നിലയിൽ 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട് : കങ്ങരപ്പടിയിൽ നിയന്ത്രണം വിട്ട മിനിലോറി മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ  സ്കൂട്ടർ യാത്രക്കാരി ആബിദ ക്ക് (47) കാലിനും ഡൈവർ അനിൽ കുമാറിന് തലക്കും പരിക്കേറ്റു. അങ്കമാലിയിൽ നിന്നും കങ്ങരപ്പടിയിലെ എസ്എൻ സ്കൂളിന് സമീപത്തെ തടിമില്ലിലേക്ക് തടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വന്ന ലോറി കങ്ങരപ്പടി കവലക്ക് തൊട്ട് മുമ്പ് മില്ലിലേക്ക് കയറുന്ന ഭാഗത്ത് എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട്  രണ്ട് കാറിലും രണ്ട് ഓട്ടോറിക്ഷയിലും തട്ടിയ ശേഷം നവോദയാ റോഡിലേക്ക് കടന്ന് മീഡിയനിൽ തട്ടിയാണ്  മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ച് കയറിയത്. മെഡിക്കൽ ഷോപ്പിലെ ജീവനക്കാരി ലോറി വരുന്നത് കണ്ട് മാറിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

  

 

Thrikkakara kakkanad accident