/kalakaumudi/media/media_files/2026/01/20/chittallur-2026-01-20-13-56-47.jpg)
തിരുവനന്തപുരം: അമ്പലംമുക്ക് ചിറ്റല്ലൂർ ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 21 മുതൽ 27 വരെ നടക്കും.
21 ന് രാത്രി 10 ന് ദേവിയെ പാടി കുടിയിരുത്തും. 22 ന് വൈകിട്ട് ഏഴിന് ഡാൻസ്, 23 ന് ഉച്ചയ്ക്ക് 12.30 ന് മംഗല്യസദ്യ, രാത്രി ഏഴിന് ഭക്തിഗാനസുധ, 10 ന് മലപ്പുറം, 24 ന് വൈകിട്ട് 5.30 ന് ഗാനാഞ്ജലി, രാത്രി ഏഴിന് തിരുവാതിര,
26 ന് രാവിലെ 10 ന് നാഗരൂട്ട്, രാത്രി ഏഴിന് നൃത്തകലാ പ്രകടനം, 7.30 ന് ഭഗവതിസേവ, 27 ന് രാവിലെ ഒൻപതിന് പൊങ്കാല, ഉച്ചയ്ക്ക് 2.30 ന് പറയെടുപ്പ്, എഴുന്നള്ളിപ്പ്,
രാത്രി ഏഴിന് അറപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടവും താലപ്പൊലിയും, രാത്രി ഒൻപതിന് ക്ഷേത്രത്തിലെത്തി വലം വയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
