തിരുവനന്തപുരം : വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധകമാകുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യുണിറ്റിന് 8പൈസയും വച്ചയിരിക്കും ഇന്ധന സർ ചാർജ് ഈടാക്കുക. നേരത്തേ ഇത് 10 പൈസയായിരുന്നു.
പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സർചാർജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു.