/kalakaumudi/media/media_files/2025/03/18/1XNfO6vjSjCAsiVHAU9P.jpeg)
അംഗ സമാശ്വാസ നിധി സഹായ ധനം വിതരണം ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ ഉദ്ഘാടനം ചെയ്യുന്നു.
തൃക്കാക്കര: ഗുരുതര രോഗബാധിതരായ അംഗങ്ങൾക്കുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ ധനസഹായമായ അംഗസമാശ്വാസ നിധി ധനസഹായം കാക്കനാട് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. അംഗ സമാശ്വാസ നിധി സഹായ ധനം വിതരണം ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ഇ എം. മജീദ്.സി. എം. കരീം, ടി.എ സുഗതൻ, ബാങ്ക് സെക്രട്ടറി സി.ബി. ജലജ കുമാരി എന്നിവർ സംസാരിച്ചു. ക്യാൻസർ' ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ള 9 പേർക്കാണ് ധനസഹായം വിതരണം ചെയ്തത്.