കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യ അനില്‍ (20) എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂരിലെ ധ്യാനകേന്ദ്രത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഐശ്വര്യയെ കാണാതായിരുന്നത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ധ്യാനകേന്ദ്രത്തിലെത്തി.
മാതാവിനോട് പിണങ്ങിയാണ് കൊല്ലം ആലപ്പാട് നിന്ന് ഐശ്വര്യ വീട് വിട്ടിറങ്ങിയത്. ഇക്കഴിഞ്ഞ 18 ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഐശ്വര്യ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി മാതാവ് ഷീജ പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഐശ്വര്യ വീട് വിട്ടതെന്നാണ് നിഗമനം.
വീട് വിട്ടിറങ്ങിയ ദിവസം രാവിലെ 11 മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.