/kalakaumudi/media/media_files/2025/07/19/midhun-amma-2025-07-19-14-19-30.jpg)
കൊല്ലം : അങ്ങേയറ്റം വേദന നല്‍കുന്ന കാഴ്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി.കുവൈത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ കൊച്ചിയിലെത്തിയത് . സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു.ഇളയ മകനെ കണ്ട് സുജ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് റോഡു മാര്‍ഗം വീട്ടിലെത്തിച്ചത്.
സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് മിഥുന് ആദരാജ്ഞലി അര്‍പ്പിച്ചത്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോടെയാണ് സ്‌കൂളിലേക്ക് എത്തിച്ചത്.
സ്‌കൂളിലെ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.