/kalakaumudi/media/media_files/2024/11/05/PyFnpaB8urSo064WP8N8.jpg)
bus
തൃക്കാക്കര: ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 20 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സർവീസ് ആരംഭിച്ച് പാതി വഴിയിൽ ട്രിപ്പ് അവസാനിപ്പിച്ച സ്വകാര്യ ബസുകൾക്കെതിരെയാണ് നടപടി.രാത്രികാലങ്ങളിൽ ഉൾപ്പടെ മേനക, ഹൈക്കോർട്ട്, കലൂർ,പാലാരിവട്ടം, തുടങ്ങിയ സ്റ്റോപ്പുകളിൽ ട്രിപ്പുകൾ അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുന്നതായി ആർ.ടി.ഒ ടി.എം.ജേഴ്‌സന് ലഭിച്ച പരാതിയിലാണ് നടപടി. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധയിലാണ് 20 സ്വകാര്യ ബസുകൾ പിടികൂടിയത്, ട്രിപ്പ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ആർ ടി ഒ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
