/kalakaumudi/media/media_files/2025/05/03/x91zX36YIrPR3lvODvmE.jpg)
തൃക്കാക്കര: പോർട്ടബിൾ നമ്പർ പ്ളേറ്റുമായെത്തിയ മഹേന്ദ്ര ഥാർ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ രാവിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ഐ.അസിം, ശ്രീനിവാസ് ചിദംബരം എന്നിവരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധനക്കെത്തിയതായിരുന്നു വാഹനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്.റെന്റ് എ ക്യാബ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത വാഹനം സ്വകാര്യ നമ്പർ പ്ളേറ്റ് സ്ഥാപിച്ചായിരുന്നു ഫിറ്റ്നസ് പരിശോധനക്കെത്തിയത്.ഇത് നിയമപരമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്നും യഥാർത്ഥ നമ്പർ പ്ലേറ്റ് പുറത്തെടുത്ത് ഒട്ടിക്കാൻ ശ്രമിച്ചു.
എപ്പോൾ വേണമെങ്കിലും എടുത്തുമാറ്റാവുന്ന മാഗ്നറ്റിക്ക് നമ്പർ പ്ലേറ്റുമായായിരുന്നു ഡ്രൈവർ എത്തിയത്. മഹേന്ദ്ര ഥാർ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികുടി.സംഭവത്തിൽ 6,000 രൂപ പിഴ ഈടാക്കി. റെന്റ് എ ക്യാബ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത വാഹനം നമ്പർ മാറ്റി വിവാഹനങ്ങൾക്കും, മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കും,സിനിമ ഷൂട്ടിങ് എന്നിവക്ക് നൽകിവരുന്നതാണെന്ന് അധികൃതർ പറഞ്ഞു