/kalakaumudi/media/media_files/2025/04/03/vDxJ8vU1rPXP9767S3YM.jpeg)
തൃക്കാക്കര: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് കാക്കനാട് ജി.എസ്.റ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ സർക്കാർ നിശ്ചയിച്ച ഓൺലൈൻ സ്ഥലംമാറ്റം ഭൂരിഭാഗം വകുപ്പിലും നടപ്പിലാക്കിയെങ്കിലും, ഏറ്റവും സുതാര്യവും സത്യസന്ധമായും പ്രവർത്തിക്കേണ്ട ജി.എസ്.റ്റി വകുപ്പിൽ ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് ചില സംഘടനകളുടെ പിന്തുണയോടെ വകുപ്പ് മേധാവികൾ നടത്തുന്നതെന്ന് അവർ ആരോപിച്ചു.
തങ്ങളുടെ ഇഷ്ടക്കാരെ പ്രധാന തസ്തികകളിൽ തിരുകിക്കയറ്റുന്നതിനും, ജീവനക്കാരുടെയിടയിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള വ്യവസ്ഥകളാണ് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി പോൾ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റിയംഗം സി.എ അനീഷ്, ജില്ലാ കമ്മറ്റിയംഗം എ.ജി അനിൽകുമാർ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് കെ വി അർജ്ജുൻ രാജ് നന്ദി പറഞ്ഞു.