തൊടുപുഴ:വീണ്ടും വിവാദ പ്രസ്താവന നടത്തി മുതിർന്ന സിപിഎം നേതാവ് എം.എം മാണി. ശാന്തൻപാറ ഏരിയ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം. എം മാണി വിവാദ പ്രസ്താവന നടത്തിയത്.അടിച്ചാൽ തിരിച്ചടിക്കണം , ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല, തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെകൊണ്ട് പറയിപ്പിക്കുകയും വേണം ഈ പ്രസ്താവനയാണ് വിവാദത്തിലായത്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് തിരിച്ചടിച്ചിട്ടുണ്ട്. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നത്.പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലല്ലെന്നും പ്രസ്താവനയിലുണ്ട്.
ഇതിനു മുൻപും വിവാദ പരമായ പ്രസ്താവനകൾ നടത്തി കുഴപ്പത്തിലായിട്ടുള്ള എം എം മാണിയെ ഇത് അദ്ദേഹത്തിന്റെ ശൈലിയാണെന്നു പറഞ്ഞു പാർട്ടി പിന്താങ്ങുകയായിരുന്നു.ഒരു ഗ്രാമീണ ഹൈറേഞ്ച് മാതൃകയിൽ പൊട്ടിത്തെറിയും നർമ്മവും കലർന്ന നടത്തുന്ന പല പരാമർശങ്ങളും പ്രസ്താവനകളും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട് എന്നാൽ അപ്പോഴെല്ലാം നേതൃത്വം എംഎം മാണിയെ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.