/kalakaumudi/media/media_files/u1M2tv48kiwJvvFXCgCN.jpg)
എറണാകുളം ജില്ലാ കായിക അധ്യാപക സംഘടന മാർച്ചും ധർണയും ജില്ല പഞ്ചായത്ത് പ്രസിഡന്റ്മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു. കെ എ റിബിൻ,സഞ്ജയ് കുമാർ,അമേസിങ് ലൂയിസ്,എൽദോ ജോയ്,ഷൈജി ജേക്കബ്,അനി എസ്,ജോർജ് ജോൺ തുടങ്ങിയവർ സമീപം
തൃക്കാക്കര : കായികാധ്യാപക മേഖല സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ :മനോജ് മൂത്തേടൻ പറഞ്ഞു.തസ്തികാ സംരക്ഷണ ഉത്തരവ് പിൻവലിച്ചതോടെ സംസ്ഥാനത്തൊട്ടാകെ അൻപതിലേറെ കായികാധ്യാപകർ വിദ്യാലയങ്ങളിൽ നിന്നും പുറത്തായി. സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കണമെന്നും, ആരോഗ്യ-കായിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന എറണാകുളം ജില്ലാ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കായിക അധ്യാപകരുടെ സേവനം സർക്കാർ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആറായിരത്തോളം യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ 1800 ൽ താഴെ കായികാധ്യാപകർ മാത്രമാണ് ഉള്ളത്. തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കാത്തതുമൂലം നിരവധി കായികാധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 86% യു.പി സ്കൂളുകളിലും, 44% ഹൈസ്കൂളുകളിലും, 100 % എൽ.പി, എച്ച്.എസ്.എസ് വിഭാഗങ്ങളിലും കായികാധ്യാപകരില്ല. കഴിഞ്ഞ വർഷം സംരക്ഷണ ഉത്തരവ് സർക്കാർ റദ്ദാക്കിയതോടെ മുഴുവൻ കായികാധ്യാപകരും ചുരുങ്ങിയ കാലംകൊണ്ട് വിദ്യാലയങ്ങളിൽ നിന്നും പുറത്താകും.
ജില്ല സ്പോർട്സ് കോഡിനേറ്റർ സഞ്ജയ് കുമാർ അധ്യക്ഷത വഹിച്ചു.കായികാധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. റിബിൻ മുഖ്യപ്രഭാഷണം നടത്തി. അലക്സ് ആൻ്റണി,ജോസ് കെ. ജോൺ,അമേഴ്സൺ ലൂയിസ്,ഷൈജി ജേക്കബ്,ജോർജ്ജ് ജോൺ, ബെന്നി ടി. ആർ, അനി എസ്,അജു എ. ആർ. ,ഷൈജു കമ്മട്ടിൽ,ജി.പ്രദീപൻ,ടി. എം. മാർട്ടിൻ,റിൻസി നവീൻ, പ്രതാപൻ എ. എസ്., ജോർജ് ജോസഫ് ,ജിബു പോൾ,ജോസ് കെ. ജോൺ,ഷൈൻ പി. ജോസ്,തുടങ്ങിയവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
