നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി

യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

author-image
Prana
New Update
panoor-bomb-blast
Listen to this article
0.75x 1x 1.5x
00:00 / 00:00

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ തകഴി കുന്നുമ്മലിലാണ് സംഭവം.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ യുവതിയുടെ കാമുകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.വയറുവേദനയെ തുടര്‍ന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചെന്നും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചെന്നും പറ!ഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

 

NewBorn Baby