വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടുത്തഘട്ട നിർമ്മാണപ്രവർത്തനം ജനുവരിയിൽ ആരംഭിക്കും ;മന്ത്രി വി.എൻ.വാസവൻ

വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തീകരിച്ചപ്പോൾ ലക്ഷ്യമിട്ടതിലും  4 ലക്ഷത്തോളം കണ്ടെയ്‌നറുകൾ അധികമായി കൈകാര്യം ചെയ്യാനായെന്നു അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു

author-image
Devina
New Update
vizhinjam

 വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട നിർമ്മാണ പ്രവർത്തനം ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു .

മുഖ്യമന്ത്രിയുടെയും അദാനിയുടെയും സമയം ലഭിക്കുന്ന മുറയ്ക്കാകും ഉദ്ഘാടനം നടക്കുക എന്നും അദ്ദേഹം പറഞ്ഞു

. വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തീകരിച്ചപ്പോൾ ലക്ഷ്യമിട്ടതിലും  4 ലക്ഷത്തോളം കണ്ടെയ്‌നറുകൾ അധികമായി കൈകാര്യം ചെയ്യാനായെന്നു അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

ഇതുവരെ 636 കപ്പലുകളെത്തി. 4 ലക്ഷത്തോളം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനായി.

മുംബൈയിലെ തുറമുഖകോൺകേ്‌ളവിൽ പ്രധാനമന്ത്രി ഒരു മിനിറ്റോളം സംസാരിച്ചതു വിഴിഞ്ഞം തുറമുഖത്തെയും ക്രെയിൻ നിയന്ത്രിക്കുന്ന വനിതകളെയും കുറിച്ചായിരുന്നുവെന്നും ഇതു സംസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

അടുത്തഘട്ടം 2028 ന് അകം പൂർത്തീകരിക്കും. ഇതു പൂർത്തിയാകുമ്പോൾ 6000 ലധികം പേർക്കു നേരിട്ടു തൊഴിൽ ലഭ്യമാകും.

തുറമുഖ പ്രവർത്തനത്തിലൂടെ സർക്കാരിന് ഇതുവരെ നികുതി ഇനത്തിൽ 97 കോടി രൂപയുടെ വരുമാനം ലഭിച്ചതായും മന്ത്രി പറഞ്ഞു.