നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് വൈകിട്ട് 6 ന് തിരിതെളിയും

കനകക്കുന്നിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 6 ന് മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് ഉദ്ഘാടനം ചെയ്യും.

author-image
Devina
New Update
nisha

തിരുവനന്തപുരം: കനകക്കുന്നിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് 6 ന് മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് ഉദ്ഘാടനം ചെയ്യും.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഈവർത്തെ നിശാഗന്ധി പുരസ്‌കാരം മണിപ്പൂരി നർത്തകി ദർശന ജാവേരിക്ക് സമ്മാനിക്കും.

 ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. 20 വരെ നടക്കുന്ന നൃത്തോത്സവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗത്തെ പ്രഗത്ഭ കലാകാരൻമാർ അണിനിരക്കും.

 ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന ക്‌ളാസിക്കൽ നൃത്തരൂപങ്ങളും അരങ്ങേറും. ഏഴുദിവസത്തെ കഥകളിമേളയ്ക്കും കനകക്കുന്ന് വേദിയാകും.