കാട്ടാനയെ കണ്ടു ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്

author-image
Rajesh T L
New Update
fdewg

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്

kerala elephant attack