/kalakaumudi/media/media_files/2025/03/27/EQeRFkjWCtwMxHoDdILl.webp)
തൃക്കാക്കര: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ വീതം പിഴ അടക്കാൻ കോടതിവിധി. വാഹന ഉടമയായ വെങ്ങോല ചേലക്കുളം സ്വദേശി സി.എച്ച് മരക്കാർ, ഡ്രൈവർ കളമശ്ശേരി തേവക്കൽ സ്വദേശി കെ.വി ശ്രീജു
എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പിഴ അടക്കാൻ വിധിച്ചത്.
എൻഫോഴ്സ്മെന്റ് ആർ.ടി.ഓ യുടെ നിർദേശ പ്രകാരം എം.വി.ഐ നിഷാന്ത് ചന്ദ്രൻ സമർപ്പിച്ച കേസിലാണ് പ്രതികൾ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയത്. 2021 ഡിസംബർ 20 നായിരുന്നു സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ കോലഞ്ചേരിയിൽ വച്ച് ടിപ്പർ ടോറസ് വാഹനം പരിശോധിച്ചതിൽ 25 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ 34,100 കിലോ ഭാരം കയറ്റി എന്ന് കണ്ടെത്തിയതിനാൽ 9 ടൺ അമിത ഭാരത്തിന് 23,500/- രൂപ പിഴ അടക്കാൻ ഇചല്ലാൻ നൽകിയത്. എന്നാൽ വാഹന ഉടമയും,ഡ്രൈവറും പണം അടക്കാൻ തയ്യാറായില്ല.തുടർന്ന് വാഹന ഉടമയും,ഡ്രൈവറും കോടതിയിൽ കുറ്റം നിഷേധിച്ചതിനാൽ കേസ് വിചാരണയിലേക്ക് നീണ്ടു. 5 സാക്ഷികളെയും 9 അനുബന്ധ രേഖകളും ആണ് ക്രോസിക്യൂഷൻ ഹാജരാക്കിയത് മോട്ടോർ വാഹനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പുറമേ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ നിഷാന്ത് കെ.ഡി എന്നിവരെ പ്രോസിക്യൂഷൻ സാക്ഷികളായി കോടതിയിൽ വിസ്തരിച്ചു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽസുമി പി ബേബി ഹാജരായി. കോമ്പൗണ്ടിംഗ് ഫീ അടച്ച് തീർപ്പാക്കാത്ത എല്ലാ കേസുകളും കോടതിയിൽ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. മനോജ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
