/kalakaumudi/media/media_files/2025/04/16/w189PWZ9oZI96rUInxtR.jpeg)
തൃക്കാക്കര: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54,000 രൂപ വീതം പിഴ അടക്കാൻ കോടതിവിധി.വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ബെന്നി ടി.യു. ഡ്രൈവർ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിൻസ് ജോസഫ് എന്നിവർക്കെതിരെയാണ് എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പിഴ അടക്കാൻ വിധിച്ചത്.
2021 ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഓയുടെ നിർദേശത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി.ശ്രീകാന്ത് കാലടിയില്‍ വച്ച് ടിപ്പർ ടോറസ് വാഹനം പരിശോധിച്ചതിൽ 35 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ 52,490 കിലോ ഭാരം കയറ്റി എന്ന് കണ്ടെത്തി. 17 ടൺ അമിത ഭാരത്തിന് 35,500/- രൂപ കോമ്പൗണ്ട് ചെയ്യാൻ ഇചല്ലാൻ നൽകിയത്.
എന്നാൽ വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാൻ തയ്യാറല്ലാത്തതിനാൽ ആർ.ടി.ഒ യുടെ നിർദ്ദേശപ്രകാരം എ.എം.വി.ഐ ജോബിന്‍ എം ജേക്കബ് നൽകിയ കേസിലാണ് നിർണ്ണകായ വിധി ലഭിച്ചത്.ഇരുവരും 1,08000 രൂപ പിഴ അടക്കണം. മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി ബേബി ഹാജരായി.
നിലവിൽ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്ന കേസുകളിൽ എറണാകുളം ജില്ല ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്തുകയോ, അല്ലെങ്കിൽ വാഹന ഉടമ ഡ്രൈവർ എന്നിവരിൽ ആരെങ്കിലും ഒരാൾ ഓഫീസിൽ നേരിട്ട് എത്തിയാൽ കോമ്പൗണ്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
