കാക്കനാട് : പെയിൻ്റിംഗ് തൊഴിലാളി ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു. ബംഗാൾ സ്വദേശി പ്രദീപ് കുമാർ ടെൽ (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ന്
കാക്കനാട് മരോട്ടിച്ചുവടിലെ പാവലോൺ ഫ്ലാറ്റിൽ പെയിൻ്റിംഗ് പണി നടത്തുന്നതിനിടെ 8-ാം നിലയിൽ നിന്നും കാൽ വഴുതി മൂന്നാം നിലയിലെ ടെറസിലേക്ക് വീഴുകയായിരുന്നു.മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.