അഗത്തിയിൽ നിന്ന് രോഗിയെ കൊച്ചിയിലെത്തിച്ചു

250 നോട്ടിക്കിൽ മൈൽ അകലെയുള്ള ദ്വീപിൽ നിന്ന് 49കാരനായ രോഗിയുമായി വേഗത്തിൽ തിരിച്ചെത്തി.

author-image
Shyam
New Update
asdasd

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയെ നാവികസേന എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സക്കായി രോഗിയെ കൊച്ചിയിൽ എത്തിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സന്ദേശം സതേൺ നേവൽ കമാൻഡിൽ ലഭിച്ചയുടൻ ഐ. എൻ.എസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം പറന്നുയർന്നു. 250 നോട്ടിക്കിൽ മൈൽ അകലെയുള്ള ദ്വീപിൽ നിന്ന് 49കാരനായ രോഗിയുമായി വേഗത്തിൽ തിരിച്ചെത്തി. വൈകിട്ട് 7.45ഓടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

ernakulam kerala kochi