/kalakaumudi/media/media_files/2025/08/10/whatsapp-ima-2025-08-10-16-53-06.jpeg)
കൊച്ചി:- ആലിൻചുവട് ജനകീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികളുടെ സമാപന സമ്മേളനം എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. സ്മരിണിക പ്രകാശനം മുൻ മേയർ സി.എം. ദിനേശ് മണി താലൂക്ക്ലൈബ്രററി കൗൺസിൽ സെക്രട്ടറി ഡി.ആർ.രാജേഷിന് നൽകി നിർവഹിച്ചു. വായനശാല പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.കൊച്ചി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഡി. വത്സലകുമാരി,വായനശാല രക്ഷാധികാരി കെ.ടി.സാജൻ, കൗൺസിലർ കെ.ബി.ഹർഷൽ, എം.ബി.മുരളീധരൻ,വായാശാലാ സെക്രട്ടറി ടി.എസ്.ഹരി,പി.സി.രാജീവൻ എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ദീപ നിശാന്ത് നിർവഹിച്ചു.തുടർന്ന് മാധവൻ മാസ്റ്റർ സാംസ്ക്കാരിക വേദി സംഘടിപ്പിച്ച ഫ്യൂഷൻ ഡാൻസും കെ.ആർ സജി & ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.