പൈപ്പ് പൊട്ടി വെള്ളമൊഴുകി, പിന്നാലെ  ട്രാൻസ്ഫോർമർ റോഡിലേക്ക്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പൈപ്പ് പൊട്ടി വെള്ളമൊഴുകിയതിനു പിന്നാലെ  മണ്ണിളകി കെഎസ്ഇബി ട്രാൻസ്ഫോമർ  റോഡിലേക്കു വീണു.

author-image
Rajesh T L
New Update
tranformer

transformer

Listen to this article
0.75x1x1.5x
00:00/ 00:00

കഴക്കൂട്ടം: പൈപ്പ് പൊട്ടി വെള്ളമൊഴുകിയതിനു പിന്നാലെ  മണ്ണിളകി കെഎസ്ഇബി ട്രാൻസ്ഫോമർ  റോഡിലേക്കു വീണു. റോഡിൽ കുടി പോവുകയായിരുന്ന അതേസമയം കാർ യാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ട്രാൻസ്‌ഫോർമർ പതിച്ചതിനെ പിന്നാലെ  കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം മണിക്കൂറുകളോളം  ഗതാഗതം  സ്തംഭിച്ചു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ നേരത്തെ പൊട്ടിയിരുന്നു. ഉറപ്പില്ലാത്തതും പൂഴി മണൽ നിറഞ്ഞതുമായ പ്രദേശത് ട്രാൻസ്ഫോമർ സ്ഥാപിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

പൊട്ടിയ പൈപ്പിന്റെ പണി ഇന്ന് രാവിലെ പൂർത്തിയാക്കിയിരുന്നു . ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്ഫോർമർ മറിഞ്ഞു വീണത്. വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് പൊട്ടി  ട്രാൻസ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് ട്രാൻസ്ഫോമർ നിലം പതിക്കുകയുമായിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായിട്ടാണ് ട്രാൻസ്ഫോമർ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചത്.

kazhakkoottam pipe burst transformer