കമിതാക്കളുടെ ദൃശ്യം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ച് പൊലീസ്

എട്ടു വർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം ഡിപാർട്മെൻറിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ.

author-image
Anagha Rajeev
New Update
st angelos fort
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂർ: കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തിയ പൊലീസുകാരൻ ചിത്രം പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതി. കണ്ണൂരിലെ സെൻറ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം സ്വദേശികളുടേതായി രണ്ട് പരാതികളാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷ്ണർക്ക് ലഭിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

എട്ടു വർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം ഡിപാർട്മെൻറിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ. ശേഷം കൂടെയുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ച് അതിലേക്ക് ദൃശ്യങ്ങൾ അയക്കും. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും മാതാപിതാക്കളെ അറിയിക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പണം വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.

വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ കൊല്ലം സ്വദേശിയിൽ  നിന്ന് ദൃശ്യം കാണിച്ച് ആദ്യഘട്ടത്തിൽ ഇയാൾ 3000 രൂപ വാങ്ങിയിരുന്നു. പിന്നീട് 25,000 രൂപ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനായി ഗൂഗിൾ പേ നമ്പറും നൽകി. ഇതോടെ പെൺകുട്ടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു.

police St Angelos Fort