/kalakaumudi/media/media_files/2025/06/21/nadifds-2025-06-21-20-22-31.jpg)
കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷായുടെ വളര്‍ത്തു പൂച്ച 'ചക്കര' ചത്തത് സംബന്ധിച്ച് ഏറെ ചര്‍ച്ചകളാണ് ഉടലെടുത്തത്. മൃഗാശുപത്രി അധികൃതര്‍ അടക്കം ആരോപണവിധേയരായ സംഭവത്തില്‍ ഒടുവില്‍ വ്യക്തത വന്നിരിക്കുകയണ്.
നാദിര്‍ഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ കൊന്നെന്നായിരുന്നു നാദിര്‍ഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തില്‍ മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങള്‍ പറയുന്നത്.
മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞതെന്നുമായിരുന്നു നാദിര്‍ഷാ ആരോപിച്ചത്.