/kalakaumudi/media/media_files/L9XDNJUixT1WYCACh1tS.jpg)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു. കെ കെ രമ എം എല്‍ എയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടുക, ബസ് സ്റ്റാന്റിന് മുമ്പിലെ ഓട്ടോ പാര്‍ക്കിങ് മാറ്റുക, അനാവശ്യമായി പിഴ ചുമത്തുന്നത് ഒഴിവാക്കുക, പയ്യോളി-തിക്കോടി ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക, ദേശീയപാത പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ സര്‍വീസ് നടത്തുന്നതിന് തുറന്നുകൊടുക്ക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ജീവനക്കാര്‍ ഉന്നയിച്ചത്.ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉറപ്പ് നല്‍കിയതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്