കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും

വാഹനങ്ങളുടെ  വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന 'ടേബിൾ ടോപ് സീബ്രാ ലൈനു'കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പും മോട്ടോർവാഹന വകുപ്പും ധാരണയായായത്

author-image
Devina
New Update
tableee

. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും നും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി മോട്ടോർവാഹനവകുപ്പ് സ്വീകരിക്കും .

വാഹനങ്ങളുടെ  വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന 'ടേബിൾ ടോപ് സീബ്രാ ലൈനു'കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പും മോട്ടോർവാഹന വകുപ്പും ധാരണയായായത്.

പാതയുടെ ഉപരിതലത്തിൽ അൽപ്പം ഉയർന്നു നിൽക്കുന്നതിനാലാണ് ഇതിനെ ടേബിൾ ടോപ് സീബ്രാലൈൻ എന്നുപറയുന്നത്.

വാഹനത്തിന്റെ ചക്രം ഇടിച്ചുനിൽക്കാത്ത വിധത്തിലും വേഗം കുറയ്‌ക്കേണ്ട തരത്തിലും പാതയ്ക്ക് സമാന്തരമായ ചെരിവോടെ ആരംഭിക്കുകയും മേശപ്പുറംപോലെയുള്ള നിരപ്പായ പ്രതലത്തിനുശേഷം വീണ്ടും ചെരിവോടെ അവസാനിക്കുന്നതുമാണ് ഇത്തരം സീബ്രാ ക്രോസിങ്ങുകൾ.

ടാർമിശ്രിതം ഉപയോഗിച്ച് പാതയ്ക്ക് കുറുകേയാണ് ഇത് നിർമിക്കുക.പൊതുമരാമത്ത് വകുപ്പ് രണ്ടുവർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ പുതുതായി നിർമിച്ച പാതകളിലെല്ലാം ഇത്തരം സീബ്രാക്രോസിങ്ങുകളാണ് വെച്ചത്.

വാഹനത്തിന്റെ വേഗം  കുറയ്ക്കാനും സീബ്രാവരയിൽക്കയറ്റി നിർത്തുന്നത് കുറയ്ക്കാനും ഇത് ഗുണകരമായെന്നാണ് വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത് .

നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു.