ലോറിയിൽ നിന്നിറക്കവെ റേഞ്ച് റോവറിന്റെ  നിയന്ത്രണംവിട്ടു; ജീവനക്കാരാണ് ദാരുണാന്ത്യം.

ലോറിക്കുള്ളിൽ നിന്ന് റിവേഴ്സെസ്സെടുത്ത് റെയിലിലൂടെ കാർ താഴെയ്ക്ക് ഇറക്കുന്നതിനിടെ അൻഷാദിന് കാറിൻ്റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുൻപ് തന്നെ നിമിഷം നേരംകൊണ്ട് കാർ ലോറിയിൽ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-06-23 at 4.24.31 PM



കൊച്ചി: ലോറിയിൽ നിന്നിറക്കുന്നതിനിടെ പുത്തൻ റേഞ്ച് റോവറിൻ്റെ നിയന്ത്രണംവിട്ടു. കാറിനടിയിൽപ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം.മുത്തൂറ്റ് ഡിസ്ട്രിബ്യൂഷൻ  ജീവനക്കാരൻ മട്ടാഞ്ചേരി സ്വദേശി    റോഷൻ ആൻറണി സേവിയർ (45 )  ആണ് മരിച്ചത്.സംഭവത്തിൽ   അൻഷാദിനെതിരെ പാലാരിവട്ടം പോലീസ് കേസ് എടുത്തു.
ചളിക്കവട്ടത്തെ റെയ്ഞ്ച് റോവർ യാർഡിൽ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അപകടം. രണ്ട് കൂറ്റൻ ലോറിയിലാണ് പുത്തൻ റെയ്ഞ്ച് റോവർ കാറുകളുടെ ലോഡെത്തിയത്. കാറുകൾ ലോറികളിൽ നിന്ന് യാർഡിലേക്ക് നീക്കം ചെയ്യാൻ പതിവുപോലെ യൂണിയൻകാരെ ചുമതലപ്പെടുത്തി. വേണ്ട നിർദേശങ്ങളും മറ്റും നൽകാൻ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറുമുണ്ടായിരുന്നു. രണ്ട് യൂണിയൻകാരിൽ ഒരാളായ അൻഷാദ് ഡ്രൈവറായും രണ്ടാമൻ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു. 

# അപകടം ഇങ്ങനെ

ലോറിക്കുള്ളിൽ നിന്ന് റിവേഴ്സെസ്സെടുത്ത് റെയിലിലൂടെ കാർ താഴെയ്ക്ക് ഇറക്കുന്നതിനിടെ അൻഷാദിന് കാറിൻ്റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുൻപ് തന്നെ നിമിഷം നേരംകൊണ്ട് കാർ ലോറിയിൽ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. ലോറിയിൽ നിന്ന് കുതിച്ചുചാടിയ കാർ പുറത്ത് റോഡിൽ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേർക്കാണ് കുതിച്ചെത്തിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുൻപ് കാർ റോഷൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. നിയന്ത്രണംവിട്ട കാർ യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിൽ ഇടിച്ചു നിന്നു. ഇവിടംകൊണ്ട് ഒതുങ്ങിയില്ല അപകടം. പിന്നീട് മുന്നോട്ടുകുതിച്ച് റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളും ഇടിച്ച് തെറിപ്പിച്ചാണ് കാർ നിന്നത്. റോഷനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു.

kochi accidental death