ദുരിതാശ്വാസ നിധി അടിച്ചുമാറ്റി ; സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

തൃപൂണിത്തുറയിലെ തമ്മിലടിയുടെ പേരിലും എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആറുപേരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

author-image
Shyam
New Update
cpm

തൃക്കാക്കര: ദുരിതാശ്വാസനിധി തിരിമറി നടത്തിയ സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി. പാർട്ടിക്ക് കളങ്കം ഉണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെതിരെയാണ് നടപടി എടുത്തിട്ടുള്ളത്.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത വിപി ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കും എന്നാണ് സിപിഎം അറിയിക്കുന്നത്. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ആണ് വി പി ചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക പാർട്ടിക്ക് കൈമാറിയില്ല എന്നാണ് വിപി ചന്ദ്രനെതിരെയുള്ള പരാതി.

തൃപൂണിത്തുറയിലെ തമ്മിലടിയുടെ പേരിലും എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആറുപേരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

kochi ernakulam Ernakulam News cpm kerala