19ന് പുതിയ ന്യൂനമര്‍ദമെത്തുമെന്ന് റവന്യൂ മന്ത്രി

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. 185 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു.

author-image
Prana
New Update
h
Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് ആണ്. കാറ്റ് ആഞ്ഞു വീശാന്‍ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എറണാകുളം എടവനക്കാട്ട് കടല്‍ക്ഷോഭമുള്ള സ്ഥലങ്ങളില്‍ മന്ത്രി പി രാജീവ് സന്ദര്‍ശനം നടത്തി. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. 185 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു. കടല്‍ത്തീരം സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണം. സാമ്പത്തിക ഞെരുക്കം ഇല്ലായിരുന്നെങ്കില്‍ പെട്ടെന്ന് ഇടപെടാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.