കൊല്ലപ്പെട്ട സുഭദ്രയുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍

ഓഗസ്റ്റ് ഏഴിനാണ് വീട്ടില്‍ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാന്‍ രണ്ട് ദിവസം കഴിഞ്ഞ് ആ വീട്ടില്‍ ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്.

author-image
Prana
New Update
subadra
Listen to this article
0.75x 1x 1.5x
00:00 / 00:00

കലവൂരില്‍ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തും കൈയ്യും ഒടിഞ്ഞതായും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു.
കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. ആസൂത്രിതമായി കൊലപാതകം നടത്തിയ പ്രതികള്‍ കൊലയ്ക്ക് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം.കടവന്ത്രക്കാരിയായ സുഭദ്രയെ ശര്‍മിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടില്‍ എത്തിച്ചത് സ്വര്‍ണവും പണവും കവരുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് പോലീസ് നിഗമനം. എല്ലാം തട്ടിയെടുക്കാന്‍ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികള്‍ ഉറപ്പിച്ചിരുന്നു. വീടിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാനെന്ന പേരില്‍ മാത്യുവും ശര്‍മിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാന്‍ ചെന്ന ദിവസം ആ വീട്ടില്‍ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പോലീസിന് നല്‍കിയ മൊഴി. ഓഗസ്റ്റ് ഏഴിനാണ് വീട്ടില്‍ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാന്‍ രണ്ട് ദിവസം കഴിഞ്ഞ് ആ വീട്ടില്‍ ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്.

murder