തൃക്കാക്കരയിൽ റോഡിന് ആയുസ് ആഴ്ചകൾ മാത്രം

വായനശാല ക്രോസ്സ് റോഡിന് ആയുസ് ആഴ്ചകൾ മാത്രം.റീട്ടാറിഗ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ റോഡ്‌ പൊട്ടി പൊളിഞ്ഞ് യാത്ര ദുഷ്കരമായി.ദിവസേന നുറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി.

author-image
Shyam Kopparambil
New Update
road

തൃക്കാക്കര :വായനശാല ക്രോസ്സ് റോഡിന് ആയുസ് ആഴ്ചകൾ മാത്രം.റീട്ടാറിഗ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ റോഡ്‌ പൊട്ടി പൊളിഞ്ഞ് യാത്ര ദുഷ്കരമായി.ദിവസേന നുറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി.ഇരുചക്ര വാഹനങ്ങള അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം കാക്കനാട് സ്വദേശിനികളായ ദമ്പതികൾ വീണ് പരിക്കേറ്റിരുന്നു.
റോഡ് നിർമ്മാണത്തിനെതിരെ പരാതി നൽകുമെന്ന് പ്രദേശവാസിയായ ശ്രീനിവാസൻ പറഞ്ഞു.
റോഡ് സംരക്ഷണ മതിൽ ഉൾപ്പടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് തൃക്കാക്കര നഗരസഭ റോഡ് നിർമ്മാണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കരാറുകാരന്‍ ടാറിംഗ് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ റോഡ് പൊട്ടിപ്പൊളിയുകയായിരുന്നു.മഴ കനത്തതോടെ
 റോഡ് മിക്കയിടങ്ങളിലും കരിങ്കല്ലുകള്‍ ഇളകി ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്.റോഡിൽ നിന്നും മെറ്റൽ ഇളകിയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. നിർമ്മാണത്തിനെതിരെ വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.   മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ്  കഴിഞ്ഞ ദിവസമാണ്  തൃക്കാക്കര നഗരസഭ ടാറിംഗ്  നടത്തിയത്.റോഡ് നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന്  നാട്ടുകാർ ആരോപിക്കുന്നു

THRIKKAKARA MUNICIPALITY