/kalakaumudi/media/media_files/2025/01/14/8k3Zy47BYV2U29aDoWmd.jpeg)
തൃക്കാക്കര: ഉന്നത വിദ്യാഭ്യാസരംഗത്ത് രാജഗിരി സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്റര്‍നാഷണൽ കൺസോഷ്യം ഫോർ സോഷ്യൽ ഡെവലപ്‌മെന്റ് (ഐ.സി.എസ്.ഡി) എന്ന സംഘടന സ്ഥാപിതമായതിന്റെ സുവര്‍ണ്ണ ജൂബിലിയുടെയും, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദ്യുതി കോൺഫറൻസും ഉത്‌ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു.ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.കളമശ്ശേരി സേക്രഡ് ഹാർട്ട് പ്രോവിന്‍ഷ്യലും മാനേജറുമായ റവ. ഫാ. ബെന്നി നാൽക്കര അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എസ്.ഡിയുടെ പ്രസിഡന്റായ പ്രൊഫ. മനോഹർ പവാർ (ചാൾസ് സ്റ്റാർട്ട് യൂണിവേഴ്‌സിറ്റി,ഓസ്ട്രേലിയ), വേണു രാജാമണി (ചീഫ് മെന്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് (ഇന്റര്‍നാഷണൽ), ആർ.എസ്.എസ്, നെതർലൻഡ്സിലെ മുൻ അംബാസഡർ), രാജഗിരി കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. സാജു എം. ഡി. എന്നിവർ പ്രസംഗിച്ചു.