/kalakaumudi/media/media_files/2026/02/12/sit2-2026-02-12-18-47-39.jpg)
പത്തനംതിട്ട:ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പരിശോധന നടത്താന്‍ എസ്‌ഐടി സന്നിധാനത്ത്. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിക്കുകയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിക്കും മുന്‍പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.
ശ്രീകോവിലിന് ചുറ്റുമുള്ള ഭാഗമാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിലെ നാലു തൂണുകള്‍ ഇളക്കി. പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതിനു പിന്നാലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
