/kalakaumudi/media/media_files/2025/11/07/ksssssssssss-2025-11-07-13-38-55.jpg)
പത്തനംതിട്ട : ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ഉന്നതരിലേക്കു അന്വേഷണം നീങ്ങുന്നു .
ഇന്നലെ അറസ്റ്റ് ചെയ്ത തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക.
ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് അറസ്റ്റ്.
കേസിലെ ഏഴാം പ്രതിയാണ് ബൈജു.2019 ജൂലൈ 19 ന് സ്വർണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബോധപൂർവം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി.
ദ്വാരപാലകപാളികൾ അഴിച്ചുകൊണ്ടുപോകുമ്പോൾ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു.
എന്നാൽ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
മേൽനോട്ട ചുമതല വഹിക്കുന്നതിൽ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്.
കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ൽ കെ എസ് ബൈജു ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.
കേസിൽ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
