/kalakaumudi/media/media_files/2025/11/07/whatsapp-image-202-2025-11-07-16-20-22.jpeg)
കൊച്ചി : റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ അനീഷ് പറഞ്ഞു. ജോയിൻറ് കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തസംസാരിക്കുകയായിരുന്നുഅദ്ദേഹം. സർക്കാർ ജീവനക്കാർ ഉൾപ്പടെസാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളും, ആക്രമണങ്ങളും പീഡനങ്ങളും റെയിൽവേയുടെസുരക്ഷാവീഴ്ചയാമെന്നുംഅദ്ദേഹംപറഞ്ഞു. ജില്ലാ സെക്രട്ടറി പി .എ ഹുസൈൻ പതുവന അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ഇ.പി പ്രവിത, ജില്ലാ ജോയിൻറ് സെക്രട്ടറി ജി.അരുൺ കുമാർ ജില്ലാ കമ്മിറ്റിയംഗം സി. ഉണ്ണികൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ സൗമ്യാമോൾ, വി.ജെ. ജെൻസൺ, വനിതാ ജില്ലാ കമ്മിറ്റിയംഗങ്ങളായ രമിത, ഇന്ദു എന്നിവർ സംസാരിച്ചു.
ട്രെയിൻ കമ്പാർട്ട്മെന്റിൽ ക്യാമറ സ്ഥാപിക്കുക, അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ റെഡ് സിഗ്നൽ സംവിധാനം, കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം, റെയിൽവേയിലെ ജീവനക്കാരുടെ കുറവ് എന്നിവ ഉടൻ പരിഹരിക്കാൻ ,റെയിൽവേ നടപടി സ്വീകരിക്കാൻ റെയിൽവേ തയാറാകണം. തുടങ്ങിയആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്സംഘടിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
