റബര്‍ വില ഇടിവിനിടയില്‍ ഉല്‍പാദന ചിലവ് കുത്തനെ ഉയര്‍ന്നത് മുന്‍ നിര്‍ത്തി ഷീറ്റ് വില്‍പ്പന നിര്‍ത്തി വെക്കാന്‍ കാര്‍ഷിക കൂട്ടായ്മ നീക്കം തുടങ്ങി. റബര്‍ വില കിലോ 200 ലേയ്ക്ക് ഉയരും വരെ ചരക്ക് പിടിക്കാന്‍ റബര്‍ ഉല്‍പാദനസംഘങ്ങളുടെ ദേശീയ കൂട്ടായ്മയാണ് കര്‍ഷകരോട് ആഹ്വാനംചെയ്തത്. ഉല്‍പാദകര്‍ ഈ നീക്കത്തോട് എത് വിധം പ്രതികരിക്കുമെന്നത് വരുംദിനങ്ങളില്‍ വിപണികളിലേയ്ക്കുള്ള ഷീറ്റ് നീക്കത്തില്‍ നിന്നും വ്യക്തമാക്കും. നവം്ബര്‍ രണ്ടാംപകുതിയില്‍ രാത്രി താപനില താഴുന്നത് മരങ്ങള്‍ കൂടുതല്‍ പാല്‍ ചുരത്താന്‍ അവസരം ഒരുക്കും. ഉല്‍പാദനം ഉയരുന്നതിനിടയില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാതെ പിടിച്ചുവെക്കാന്‍ വന്‍കിട തോട്ടങ്ങള്‍ക്കാവുമെങ്കിലും ചെറുകിട കര്‍ഷകര്‍ വില്‍പ്പനക്കാരായി തുടരാനാണ് സാധ്യത. ഒരാഴ്ച്ചയില്‍ കൂടുതല്‍ വിപണിയില്‍ നിന്നുവിട്ടു നില്‍ക്കുക പ്രയോഗികമല്ലെന്ന് ഒരു വിഭാഗം ഉല്‍പാദകര്‍. സംസ്ഥാനത്തെ മുഖ്യവിപണികളില്‍ നാലാംഗ്രേഡ് കിലോ 182 രൂപയില്‍ സ്‌റ്റെഡിയായി വിപണനം നടന്നു.
അന്താരാഷ്ട്ര കൊക്കോവില ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ കൊക്കോ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ഊഹക്കച്ചവടക്കാര്‍ അവധിവ്യാപാരത്തില്‍ വില്‍പ്പനകള്‍ തിരിച്ചുപിടിക്കാന്‍ തിടുക്കം കാണിച്ചു. ന്യൂയോര്‍ക്കില്‍ കൊക്കോവില 8084 ഡോളറില്‍ നിന്നും ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 8776 ഡോളറിലേയ്ക്ക് കയറി. രാജ്യാന്തര മാര്‍ക്കറ്റിലെ ഉണര്‍വ് കണ്ട് ഇന്ത്യന്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ കേരളത്തിലെ വിപണികളിലേയ്ക്ക് ശ്രദ്ധതിരിച്ചു.പിന്നിട്ട രണ്ടാഴ്ച്ചക്കിടയില്‍ കൊക്കോസംഭരണത്തിന് ഉത്സാഹിക്കാതെ അകന്ന് മാറിയ ചോക്ലേറ്റ് നിര്‍മ്മാതാക്കളുടെ തിരിച്ചുവരവ് ഉല്‍പ്പന്നവില ഉയര്‍ത്തി. കൊക്കോയെ ഇതിനകം600 650ലേയ്ക്ക് ഉയര്‍ന്നു.
ഏലക്കവില 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. വിളവെടുപ്പിനിടയില്‍ ആഭ്യന്തര വിദേശ ഡിമാന്റ്് ശക്തമായത് ഉല്‍പ്പന്നം നേട്ടമാക്കി. ഇറക്കുമതി സാധ്യത ഒഴിഞ്ഞുമാറിയതും വിദേശഓര്‍ഡര്‍ സാധ്യതകളുംഏലക്കവിലയില്‍ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കാം. ശരാശരി ഇനങ്ങളുടെ വില 2899 രൂപയിലെത്തി. വിളവെടുപ്പ് സജീവമെങ്കിലും വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് ഇറങ്ങുന്നില്ല. മികച്ചയിനങ്ങള്‍ കിലോ3380 രൂപയില്‍ കൈകമാറി. മൊത്തം 43,078 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 42,384 കിലോഏലക്കയുടെ ഇടപാടുകള്‍ നടന്നു.
കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയില്‍ വന്‍ കുതിച്ചുകയറ്റം
കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഇടിത്തീയായി കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയില്‍ വന്‍ കുതിച്ചുകയറ്റം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റു വരെ രാജ്യത്ത് ഇറക്കുമതി ചെയ്തത് 93,000 ടണ്‍ കോമ്പൗണ്ട് റബ്ബര്‍. പോയവര്‍ഷം ഇതേസമയത്ത് ഇറക്കുമതി 63,000 ടണ്‍ മാത്രമായിരുന്നു. 47.61 ശതമാ നം വര്‍ധന. ആര്‍.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് ഇതോടെ വിലയിടിഞ്ഞു.റബ്ബറില്‍ വിവിധ രാസവസ്തു ക്കള്‍ ചേര്‍ത്ത് മിശ്രിതമാക്കു ന്നതാണ് കോമ്പൗണ്ട് റബ്ബര്‍. ആസിയാന്‍ രാജ്യങ്ങളില്‍നി ന്നാണ് കോമ്പൗണ്ട് റബ്ബറില്‍ 70 ശതമാനത്തോളം എത്തി യതെന്നാണ് വിവരം. മറ്റുരാജ്യ ങ്ങളില്‍നിന്ന് ഇത് ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം നികുതി അടയ്ക്കണം. എന്നാല്‍, ആസിയാന്‍ രാജ്യങ്ങളില്‍നിന്നു ള്ള കോമ്പൗണ്ട് റബ്ബറിന് ഇത് ബാധകമല്ല.ഈ സാഹചര്യത്തില്‍ ആസിയാന്‍ രാജ്യങ്ങ ളില്‍നിന്നുള്ള കോമ്പൗ ണ്ട് റബ്ബറിനും 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്ത ണമെന്ന് റബ്ബര്‍ ബോര്‍ഡ് കേ ന്ദ്ര വാണിജ്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി.സ്വാഭാവിക റബ്ബറിന്റെ ഇറ ക്കുമതിയിലും 25 ശതമാനം വര്‍ ധന പോയവര്‍ഷത്തെ അപേ ക്ഷിച്ചുണ്ട്. പോയ രണ്ടുമാ സങ്ങളിലും ഒരു ലക്ഷത്തിന് അടുത്ത് ടണ്‍ റബ്ബറാണ് കമ്പ നികള്‍ ഇറക്കിയത്. കോമ്പൗ ണ്ട് റബ്ബറും സ്വാഭാവിക റബ്ബറും ഒഴുകിയതോടെയാണ് കിലോ ഗ്രാമിന് 255 രൂപവരെ ഓഗസ്റ്റില്‍ എത്തിയ ആര്‍.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന്റെ വില 170-ലേക്ക് വീണുപോയത്. ഇതുമൂലം കൃഷിക്കാര്‍ ടാപ്പിങ്ങില്‍നിന്ന് പിന്‍തിരിഞ്ഞതോടെ വീണ്ടും തദ്ദേശീയ വിപണിയില്‍ ചരക്ക് കുറയുകയും നേരിയ വിലവര്‍ധന ഉണ്ടാവുകയും ചെയ്തു.