/kalakaumudi/media/media_files/2025/10/17/helina-alby-2025-10-17-10-43-25.jpg)
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിനെ തുടർന്ന് സ്‌കൂളിന് വളരെയധികം സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി രംഗത്തെത്തി .
സ്കൂളിലെ നിയമങ്ങൾ
എല്ലാം വളരെ ശെരിയായ രീതിയിൽ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. `
സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം.
കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്.
കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു.
കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
.