/kalakaumudi/media/media_files/2025/09/21/whatsapp-image-202-2025-09-21-19-24-43.jpeg)
കൊച്ചി: ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻസിന്റെബാനറിൽ റെയിൻബോ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നവാഗതനായ ഡോ. സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഓ പ്രേമായുടെ ചിത്രീകരണം ആരംഭിച്ചു. വയനാടും പരിസരപ്രദേശങ്ങളുമായി ഷൂട്ടിംഗ് ആരംഭിച്ചത്. ഹൊറർ,സസ്പെൻസ്, റൊമാന്റിക് ത്രില്ലർ ചിത്രമായാണ് ഓ പ്രേമാ ഒരുങ്ങുന്നത്.മറുത എന്ന ചിത്രത്തിൽ ബാല നടനായി അരങ്ങേറ്റം കുറിച്ച പ്രഷീബ് ഈ ചിത്രത്തിൽ രാമു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ ജയകൃഷ്ണൻ. ശ്രീജിത്ത് രവി. കലാഭവൻ നാരായണൻ കുട്ടി. ശങ്കർ.അബൂസലീം. മണികണ്ഠൻ പട്ടാമ്പി. ടോണി. സ്പടികം ജോർജ്.ബിഗ് ബോസ് മുൻഷി രഞ്ജിത്ത്.. നിസാർ മാമുക്കോയ. ഷെജിൻ. മനോജ്. മഹേഷ് മടിക്കായ്.ഡോക്ടർ രമേശ്. നഞ്ചിയമ്മ ഇവരോടൊപ്പം യുവ പുതുമുഖ നടന്മാരായ പ്രഷീബ്.ജംഷി മട്ടന്നൂർ. എബിൻ. ജാഫർ വയനാട്. കാശിനാഥൻ. ജി എ. ശ്രയ. ആരാധ്യ.പട്ടാമ്പി ചന്ദ്രൻ. ശശി കോട്ടക്കൽ. രാജേഷ്. സതീഷ് മാത്തൂർ. രാഹുൽ.സുനിൽ. ശ്രീജിത്ത്. മോഹൻദാസ്, സരസ്വതി ജി നായർ എന്നിവരും അഭിനയിക്കുന്നു.ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി,ഏണി എന്നീ സിനിമകളിൽ സഹ നായകനായി ഇതിനുമുമ്പ് പ്രഷീബ് അഭിനയിച്ചിട്ടുണ്ട്. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനറും,ഹൈ ഫേ പോലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും,ഷൂട്ടിംഗ് പൂർത്തിയാക്കിയ 'ഹരി നാരായണൻ സംവിധാനം ചെയ്ത ക്ലാ..ക്ലാ.. ക്ലി.. ക്ലി..നസ്രിയ തിരിഞ്ഞ് നോക്കി , വിഷ്ണു നെല്ലായ സംവിധാനം ചെയ്ത ഏണി എന്നീ ചിത്രങ്ങളിൽ പ്രൊജക്റ്റ് ഡിസൈനർ ആയും ഈചിത്രത്തിന്റെസംവിധായകനായ ഡോ.സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.നിർമ്മാണം സവിത എ വി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി. കഥ സംവിധാനം ഡോക്ടർ സതീഷ് ബാബു.കോപ്രൊഡ്യൂസർ പ്രേമിതാകുമാരി.ഡി പി ഓ പി ഉമേഷ്കുമാർ മാവൂർ.മ്യൂസിക് ഷൈൻ വെങ്കിടങ് &മെലഡി മെക്കാനിക്സ്. തിരക്കഥ. ജിത്തു ജയ്പാൽ, ശ്രീഷ് ഹൈമാവത്. ഡിസ്ട്രിബ്യൂഷൻ ലൈറ്റ് ഹൌസ് പ്രൊഡക്ഷൻ.ലിറിക്സ് ജയകൃഷ്ണൻ പെരിങ്ങോട്ട് കുറുശ്ശി. മേക്കപ്പ് സുജിത്ത്. ആർട്ട് ഷറഫ് ചെറുതുരുത്തി. എക്സിക്യൂട്ടീവ് പട്ടാമ്പി ചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ മനോജ് പയ്യോളി. പ്രൊഡക്ഷൻ മാനേജർ ബഷീർ പാർദേസി,പ്രശാന്ത്. ഡിസൈൻസ് സുബ്രൻ കൊണ്ടോട്ടി. സിങ്ങേഴ്സ് നിഷാദ് സുൽത്താൻ( പാട്ട് ഫാമിലി). ബൈജു സരിഗമ. നിധി ഓം പി ആർ ഓ എം കെ ഷെജിൻ